KOYILANDY DIARY

The Perfect News Portal

മുതലകൾ നിറങ്ങ നദിയിലെ ചെളിക്കുഴിയിൽ അകപ്പെട്ട 16 വയസ്സുകാരനെ 5 ദിവസത്തിനുശേഷം രക്ഷപ്പെടുത്തി

കോലാപൂർ: മഹാരാഷ്ട്രയിൽ മുതലകൾ നിറങ്ങ നദിയിലെ ചെളിക്കുഴിയിൽ അഞ്ചു ദിവസം അകപ്പെട്ടുപോയ 16കാരനെ രക്ഷപ്പെടുത്തിയത് അത്ഭുതകരമായി. പശ്ചിമ മഹാരാഷ്ട്ര ജില്ലയിലാണ് സംഭവം. മാർച്ച് 18ന് വീട്ടിൽ നിന്നും വഴക്കിട്ടിറങ്ങിയ ആദിത്യനെന്ന കൗമാരക്കാരനാണ് മുതലകൾ ധാരാളമുള്ള പഞ്ചഗംഗ നദിയിലെ ചെളിക്കുഴിയിൽ അകപ്പെട്ടുപോയത്. 

പുലർച്ചെ വീടുവിട്ടുപോയ ആദ്യത്യനായുള്ള കുടുംബത്തിന്റെ തിരച്ചിലിനിടയിൽ വീട്ടിൽ നിന്ന് ഒരു കിലോമീറ്റോളം ദൂരമുള്ള നദി തീരത്ത് നിന്നും ചെരുപ്പ് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലൊന്നും കുട്ടിയെ കണ്ടെത്താൻ ആയില്ല. ഇതോടെ കുടുംബം പൊലീസ് പരാതി നൽകുകയും ചെയ്തു. 

Advertisements

തുടർന്നുള്ള ദിവസങ്ങളിൽ ഡ്രോൺ ഉപയോ​ഗിച്ചും മറ്റും നദിയിലും സമീപ പ്രദേശങ്ങളിലും തിരിച്ചയിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. വെള്ളിയാഴ്ച വൈകുന്നേരം നദിയിൽതെരച്ചിൽ നടത്തിയ സംഘം തിരിച്ചു പോവാൻ നേരം സമീപത്തെ പാറയ്ക്ക് പിന്നിൽ നിന്ന് നിലവിളി കേട്ടപ്പോഴാണ് ചെളിയിൽ പൂണ്ട നിലയിൽ ആദ്യത്യയെ കണ്ടെത്തിയത്. 

Advertisements

കുളവാഴകൾ നിറഞ്ഞ പ്രദേശമായതിനാലണ് കുട്ടിയ കണ്ടെത്താൻ കഴിയാതെ പോയത്. കാലിന് പൊട്ടൽ ഉണ്ടായിരുന്ന ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നദിയിൽ കുട്ടിയ്ക്കായുള്ള തിരച്ചിലിനിടെ നിരവധി മുതലകളെ കണ്ടെന്ന് സംഘത്തിള്ളവർ പറഞ്ഞതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.