KOYILANDY DIARY

The Perfect News Portal

ആന്തട്ട ഗവ. യു പി സ്കൂൾ 110 -ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു

അരങ്ങാടത്ത്: ആന്തട്ട ഗവ. യു പി സ്കൂൾ 110 -ാം വാർഷികാഘോഷവും ഈ വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി നടന്ന വിദ്യാഭ്യാസ സെമിനാർ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. വേണു അധ്യക്ഷത വഹിച്ചു.  ചടങ്ങിൽ ഡി.പി.സി. (സമഗ്ര ശിക്ഷ) ഡോ. എ. കെ. അബ്ദുൽ ഹക്കിം മുഖ്യാതിഥിയായി. ആധുനിക കാലവും പൊതുവിദ്യാഭ്യാസവും സംബന്ധിച്ച ആശയങ്ങൾ സെമിനാറിൽ വിശദീകരിച്ചു.

പുതിയ അധ്യയന വർഷത്തെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ സംബന്ധിച്ച് സദസ്സിൽ നിന്നും ഉയർന്നുവന്ന സംശയങ്ങൾക്ക് വിശദീകരണം നൽകി. വിരമിക്കുന്ന ഹെഡ്മാസ്റ്റർ എം.ജി ബൽരാജ് , അധ്യാപികയായ പി. ഷീബ എന്നിവരും സ്കൂളിലെ പൂർവ്വാധ്യാപകരായ പി.പി വിജയലക്ഷ്മി, ശ്രീലത, ഇ. വിശ്വനാഥൻ, കെ. രവി, ബാലകൃഷ്ണൻ, രാമകൃഷ്ണൻ, ടി. ദിനേശ് കുമാർ, കെ. പി. ഉമ്മർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഡോ. കെ. പി രഞ്ജിത്ത് ലാൽ, വി.കെ. സരോഷ്, പി ജയകുമാർ, എ.കെ. രോഹിണി തുടങ്ങിയവരും സംസാരിച്ചു. തുടർന്ന് പൂർവ്വാധ്യാപക വിദ്യാർത്ഥി സംഗമവും നടന്നു.