KOYILANDY DIARY

The Perfect News Portal

കാഞ്ഞിലശ്ശേരി ശിവക്ഷേത്ര കുളത്തിൽ ഒരാള്‍ മുങ്ങിമരിച്ച നിലയില്‍

കൊയിലാണ്ടി: ക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിലശ്ശേരി ശിവക്ഷേത്ര കുളത്തിൽ കാഞ്ഞിലശ്ശേരി ഹാജിമുക്ക് സ്വദേശി കുറ്റ്യാടിതാഴെകുനി ബാബുവിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇന്നു പുലർച്ചെ 5 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫയ‍ര്‍ഫോഴ്സും എത്തിയശേഷം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.