KOYILANDY DIARY.COM

The Perfect News Portal

അന്ന സെബാസ്റ്റ്യന്റെ മരണം അതിദാരുണമായ സംഭവം; പി സതീദേവി

അന്ന സെബാസ്റ്റ്യന്റെ മരണം അതിദാരുണമായ സംഭവമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇ വൈ കമ്പനിയുടെത് നിഷ്ഠൂരമായ നിലപാടാണെന്നും പി സതീദേവി പറഞ്ഞു. വിഷയം ദേശീയ വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ കൂട്ടിച്ചർത്തു.

Advertisements

തൊഴിൽ സമ്മർദ്ദം മൂലം മരിച്ച അന്നാ സെബാസ്റ്റ്യൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. അന്നയുടെ മാതാവിനോട് പരാതി നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ജോലി ഭാരത്തെക്കുറിച്ച് ഐടി മേഖലയിൽ നിന്ന് നിരവധി പരാതികൾ വനിതാ കമ്മീഷന് ലഭിക്കുന്നുണ്ട്. വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കും’- പി സതീദേവി.