നടൻ സലീം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിൽ ആണ് എന്നാണ് റിപ്പോർട്ടുകൾ. ഏറെനാളായി കരൾ രോഗ ബാധിതനാണ്.