KOYILANDY DIARY.COM

The Perfect News Portal

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി വെങ്ങളം സ്വദേശി അറസ്റ്റിൽ

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. വെങ്ങളം സ്വദേശി ഷംസുദ്ധീനെയാണ് (26) കൊയിലാണ്ടി പോലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിക്കെതിരെ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. കൊയിലാണ്ടി മേഖലയിൽ വഗാഡ് കമ്പനിയുടെ കമ്പിയും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥിരമായി മോഷ്ടിക്കുന്ന കേസിലും ഇയാൾ പ്രതിയാണ്. കഴിഞ്ഞ മാസം മോഷ്ടിച്ച കമ്പിയുമായി പോലീസ് പിടിയിലായ ഇയാൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടാൻ വെങ്ങളത്തെ വീട്ടിലെത്തിയ പോലീസ് സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ പ്രതി വീടിന് പിറകിലൂടെ ഓടി പോയെങ്കിലും അതി സാഹസികമായി പോലീസ് പ്രതിയെ കീഴ്പെടുത്തുകയായിരുന്നു. കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.വി ബിജു, എസ്ഐമാരായ പി.എം ശൈലേഷ്, എ. അനീഷ്, വിശ്വൻ പുതിയേടത്ത്, എസ്.സി.പി.ഒ.മാരായ ബിജു വാണിയംകുളം, കരിം, നിമേഷ്, ദിലീപ്, വനിതാ പോലീസ് ദിവ്യ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Share news
error: Content is protected !!