KOYILANDY DIARY.COM

The Perfect News Portal

ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല നടത്തി

.
കൊയിലാണ്ടി: നീറ്റ് പരീക്ഷ അഴിമതിക്ക് നേതൃത്വം കൊടുത്ത കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന യുവജന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല നടത്തി. ആർ.ജെ.ഡി സംസ്ഥാന സമിതി അംഗം എം.പി. ശിവാനന്ദൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുന്ന കേന്ദ്രനയം രാജ്യത്തിന്റെ അഭിമാനത്തിനേറ്റ ക്ഷതമാണെന്ന് അദ്ദേഹം പറഞ്ഞു.മണ്ഡലം പ്രസിഡണ്ട് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷതവഹിച്ചു.
.
.
സമരത്തിൽ രജീഷ്‌മാണിക്കോത്ത്, രാജൻ കൊളാവിപ്പാലം, സി.കെ. ജയദേവൻ, കെ.വി. ചന്ദ്രൻ, പി.ടി.രാഘവൻ, കെ.ടി. രാധാകൃഷ്ണൻ, സുരേഷ് മേലേപ്പുറത്ത്, കബീർസലാല, ബാബു കുളൂർ, അവിനാഷ് ചേമഞ്ചേരി, വളപ്പിൽ മോഹനൻ, കെ.എം കുഞ്ഞിക്കണാരൻ, എന്നിവർസംസാരിച്ചു. ചെറിയാവി സുരേഷ് ബാബു, പി.പി. മോഹൻദാസ്, എം.കെ അശോകൻ, നിബിൻകാന്ത് മുണ്ടക്കളത്തിൽ, രജിലാൽ മാണിക്കോത്ത്, അർജ്ജുൻ മഠത്തിൽ, പ്രജീഷ് നല്ലാളി എന്നിവർ നേതൃത്വം നൽകി.
Share news
error: Content is protected !!