KOYILANDY DIARY.COM

The Perfect News Portal

പാസ്പോർട്ടിന്റെ അമിത ഫീസ് വർദ്ധനവ് പിൻവലിക്കണം: ജനതാ പ്രവാസി സെൻ്റർ

.
കോഴിക്കോട്: അഭ്യസ്തവിദ്യരായ യുവതി യുവാക്കളും, പഠന ആവശ്യത്തിനുമായി വിദേശ രാജ്യങ്ങളിൽ പോകുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്യുന്ന ഈ കാലത്ത് പാസ്പോർട്ടിന്റെയും തൽക്കാൽ പാസ്പോർട്ടിന്റെയും വർദ്ധിപ്പിച്ച അമിതമായ ഫീസ് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജനതാ പ്രവാസി സെൻ്റർ (ജെ പി സി) സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി വി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് സുനിൽ ഖാൻ അധ്യക്ഷത വഹിച്ചു.
.
.
ആർ.ജെ.ഡി ജില്ലാ പ്രസിഡണ്ട് എം കെ ഭാസ്കരൻ, സംസ്ഥാന ഭാരവാഹികളായ കെ.ടി. ദാമോദരൻ, രാജൻ കൊളാവിപ്പാലം, അനീഷ് ബാലുശ്ശേരി, വിഴിഞ്ഞം ജയകുമാർ, എം പ്രകാശൻ, വിജയൻ കണാശേരി, ഷെഫീക്ക് ബീമാപള്ളി ഇബ്രാഹിം പയ്യോളി, ഹാഷിം എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!