കണ്ണൂരിൽ തോർത്ത് മുണ്ട് കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു.

കണ്ണൂർ: തോർത്ത് കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. പെരുമാച്ചേരിയിലെ സുരേശൻ്റെയും ഷീബയുടെയും മകൻ കെ. ഭഗത് ദേവ് (11) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.
ചെക്കിക്കുളം രാധാകൃഷ്ണ. എ. യു. പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് ഭഗത് ദേവ്. ഗോകുൽ സഹോദരനാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം സംസ്കരിക്കും.

