ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് മുകളിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് കൊളക്കാട് സ്വദേശിക്ക് പരിക്ക്
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് മുകളിൽ ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് കൊളക്കാട് സ്വദേശിക്ക് പരിക്ക്. കൊളക്കാട് സ്വദേശി അബ്ദുൾ ലത്തീഫ് (53) ആണ് പരിക്കേറ്റത്. പിറകിലുള്ള ഭാര്യ ആയിശ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അബ്ദുൾ ലത്തീഫിനെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തിട്ടുണ്ട്.