ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 13 വസ്തുക്കൾ, ഫ്ലാറ്റ് എന്നിവയാണ് കണ്ടുകെട്ടിയത്. പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ധന്യയുടെ ഭർതൃപിതാവിന്റെ സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സിന്റെ പേരിലായിരുന്നു തട്ടിപ്പ്. ഫ്ലാറ്റ് നിർമിച്ചു നല്‍കാമെന്നു പറഞ്ഞു പലരില്‍ നിന്നായി നിക്ഷേപം സ്വീകരിച്ചായിരുന്നു തട്ടിപ്പ്. കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാളാണ് ധന്യ വർഗീസ്.