KOYILANDY DIARY

The Perfect News Portal

ഹരിത കർമ സേനക്കൊപ്പം ഒരു ദിവസം

മൂടാടി: ഹരിത കർമ സേനക്കൊപ്പം ഒരു ദിവസം – മൂടാടി ഗ്രാമപഞ്ചായത്ത് ശുചിത്വ പഞ്ചായത്ത് പ്രഖ്യാപനവും Nടട വിദ്യാർത്ഥികൾ റിപ്പബ്ളിക് ദിനത്തിൽ ഹരിത കർമ സേനാംഗൾക്കൊപ്പം ഒരു ദിവസം ചിലവഴിക്കുന്ന പരിപാടിയും നടന്നു. ഗ്രാമപഞ്ചായത്ത് പരിപാടിയിൽ പ്രസിഡണ്ട് സി.കെ. ശ്രീകുമാർ സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തി. സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. ഭാസ്കരൻ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, മെമ്പർ പപ്പൻ മൂടാടി,  കെ.കെ. രഘുനാഥ് എന്നിവർ മുചുകുന്ന് ഗവ. കോളജ് വൈസ് പ്രിൻസിപാൾ അൻവർ സാദത്ത്, മലബാർ ആർട്സ് ആൻറ് സയൻസ് കോളജ് എൻ എസ്. എസ് പ്രോഗ്രാം ഓഫീസർ നിഖിൽ എന്നിവർ സംസാരിച്ചു. മുഴുവൻ വീടുകളിൽ നിന്നും ഹരിതകർമ സേന അംഗങ്ങൾ പാഴ്വസ്തുക്കൾ ശേഖരിക്കുന്നുണ്ട്. മലബാർ കോളേജ്, മുചുകുന്ന് കോളേജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾ ഹരിത കർമസേനാംഗങ്ങൾക്കൊപ്പം കടകളിലും വീടുകളിലും സന്ദർശിച്ചു. ചടങ്ങിൽ സെക്രട്ടറി എം. ഗിരീഷ് സ്വാഗതവും വി.ഇ.ഒ ജയശ്രീ നന്ദിയും പറഞ്ഞു