KOYILANDY DIARY

The Perfect News Portal

എൽ.ഡി.എഫ്. ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി: കേരളത്തെ രക്ഷിക്കുക.. വികസനം സംരക്ഷിക്കുക.. എന്ന മുദ്രാവാക്യമുയർത്തി LDF കൊയിലാണ്ടി മുനിസിപ്പൽ കമ്മറ്റി നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ്റ്റാന്റിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ.എം ജില്ലാ സിക്രട്ടറിയേറ്റ് അംഗം പി. വിശ്വൻ മാസ്റ്റർ കൂട്ടായ്മ ഉൽഘാടനം ചെയ്തു.

പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നടന്ന സമരത്തിൽ സി.പി.ഐ. നേതാവ് പി.കെ. വിശ്വനാഥൻ അധ്യക്ഷനായിരുന്നു. സി.പി.ഐ. ജില്ലാ കമ്മറ്റി അംഗം ഇ.കെ. അജിത്ത്, അഡ്വ. കെ. സത്യൻ, സി. സത്യചന്ദ്രൻ, അഡ്വ. ടി.കെ. രാധാകൃഷ്ണൻ, എം. റഷീദ് എന്നിവർ സംസാരിച്ചു. എൽ.ജി. ലിജീഷ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *