എം.ബി.ബി.എസ് പ്രവേശനം നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു
കൊയിലാണ്ടി: എം.ബി.ബി.എസ് പ്രവേശനം നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു. ശ്രീ ഗുരുജി വിദ്യാനികേതൻ സ്ക്കൂൾ പൂർവ്വ വിദ്യാർത്ഥിനിയായ സൗന്ദര്യ പി. പിയെ വിദ്യാലയ സമിതി അനുമോദിച്ചു. മത്സ്യതൊഴിലാളി കുടുംബാംഗമായ ബാബു പി.പിയുടെ മകളാണ് സൗന്ദര്യ.
ഹെഡ്മാസ്റ്റർ കെ കെ മുരളി, മുൻവിദ്യാലയ സമിതി പ്രവർത്തകരായ ദാസേട്ടൻ, ഉത്തമേട്ടൻ, രാജീവൻ എന്നിവരും സേവാഭാരതി പ്രവർത്തകരായ മോഹനൻ കല്ലേരി, സജിത്ത്, കിഷോർ കുമാർ, ശ്യാം ബാബു എന്നിവർ വീട്ടിലെത്തി മൊമൻ്റൊ നൽകി അഭിനന്ദനങ്ങൾ അറിയിച്ചു