KOYILANDY DIARY

The Perfect News Portal

ഇടത് കർഷക സംഘടനകളുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് ഉപരോധിച്ചു

കൊയിലാണ്ടി: കേന്ദ്ര ഗവർമെൻ്റിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചികൊണ്ട് ഇടതുപക്ഷ കർഷക സംഘടനകളുടെ നേതൃത്വത്തിൽ കേന്ദ്ര സർക്കാർ ഓഫീസുകളുടെ മുൻപിലേക്ക് മാർച്ച് നടത്തി.

കൊയിലാണ്ടി ഹെഡ്പോസ്റ്റോഫിസിന്റെ മുൻപിൽ നടന്ന പ്രതിഷേധ സമരം കർഷക സംഘം സംസ്ഥന കമ്മറ്റി അംഗം കെ ഷിജു ഉദ്ഘാടനം ചെയ്തു. പി കെ വിശ്വനാഥൻ അധ്യക്ഷതവഹിച്ചു. എ. എം സുഗതൻ ടി വി ഗിരിജ, എം എം രവീന്ദ്രൻ, കെ  രാമചന്ദ്രൻ, പി കെ ഭരതൻ രമേശ് ചന്ദ്ര കെ എസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *