KOYILANDY DIARY

The Perfect News Portal

പ്രളയക്കെടുതിയില്‍ നിലമ്പൂരിലെത്തിച്ച ഭക്ഷ്യവസ്തുക്കള്‍ കോണ്‍ഗ്രസ് പൂഴ്ത്തി; പുഴുവരിച്ചനിലയില്‍

നിലമ്പൂർ: പ്രളയക്കെടുതിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്നിന്ന് ശേഖരിച്ച്‌ നിലമ്പൂരിലെത്തിച്ച ഭക്ഷ്യകിറ്റുകള് വിതരണം ചെയ്യാതെ പുഴുവരിച്ചനിലയില്. കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില് ആര്യാടന് മുഹമ്മദിന്റെ വീടിനുമുമ്ബിലെ കടമുറിയില് സൂക്ഷിച്ച ഭക്ഷ്യകിറ്റുകളാണ് കെട്ടിക്കിടക്കുന്നത്. നിരവധി സംഘടനകളും ജനപ്രതിനിധികളും കൈമാറിയ അരിയും ഗോതമ്പും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ 10 ടണ് വരുന്ന ഭക്ഷ്യവസ്തുക്കളുണ്ട്. രാഹുൽ ഗാന്ധി എംപി നല്കിയ കിറ്റുകളും വിതരണം ചെയ്തിട്ടില്ല.

ഭക്ഷ്യകിറ്റുകള് സൂക്ഷിച്ച കടമുറിയുടെ പരിസരത്ത് ദുര്ഗന്ധമുണ്ടെന്ന പരാതിയില് യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകര് മുറി തുറന്നപ്പോഴാണ് പുഴുവരിച്ച നിലയില് കണ്ടെത്തിയത്. ഇതിനെതിരെ നാട്ടുകാരില് പ്രതിഷേധം ഉയര്ന്നിട്ടുണ്ട്. സംഭവത്തില് പ്രതിഷേധവുമായി കോണ്ഗ്രസ് പ്രവര്ത്തകരുമെത്തി. ഡിവൈഎഫ്ഐ നേതൃത്വത്തിലും പ്രതിഷേധ സമരം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ പി.വി. അൻവർ എം.എൽ.എ. ശക്തമായ പ്രതിഷേധിച്ചു. കുറ്റക്കാരെ കണ്ടെത്തി ജയിലിലടക്കണമെന്ന് അദ്ധേഹം ഈആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *