പോലീസുകാരന് കോവിഡ് കൊയിലാണ്ടി സ്റ്റേഷനിൽ നിയന്ത്രണം
കൊയിലാണ്ടി : കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ ഒരു പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്റ്റേഷനിൽ നിയന്ത്രണം ഏർപ്പെടുത്തി. ഡ്യൂട്ടിയിലിരിക്കെ ഇന്നലെ താലൂക്കാശുപത്രിയിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഈ പോലീസുകാരനുമായി നേരിട്ട് സമ്പര്‍ക്കത്തിലുള്ള ആറ് പോലീസുകാരോട് നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. അതിൻ്റെ ഭാഗമായി സ്റ്റേഷനിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊയിലാണ്ടി എ.ആർ. ക്യാമ്പിലെ 23 ഓളം പോലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മേലുദ്യോഗസ്ഥർ നിർബന്ധിച്ച് ഡ്യൂട്ടി ചെയ്യിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഗോരികളുമായി നേരിട്ട് സമ്പർക്ക്തതിലുള്ളവരെപോലൂം നിരീക്ഷണത്തിൽ വിടാതെ ജോലിചെയ്യിച്ചതിൻ്റെ പരിണിത ഫലമാണ് പോലീസുകാർക്ക് തുടർച്ചയായി കോവിഡ് ഉണ്ടാകുന്നതെന്ന് ആക്ഷേപമുണ്ട്.