KOYILANDY DIARY.COM

The Perfect News Portal

ബാംഗ്ലൂര്‍ ഡേയ്‌സിന്റെ തമിഴ് റീമേക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.

2014ല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ, പാര്‍വതി എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചസൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡേയ്‌സ്. തെലുങ്ക് സംവിധായകനായ ബൊമ്മറില്ലു ഭാസ്‌കറാണ് ചിത്രം തമിഴിലും തെലുങ്കിലുമായി ഒരുക്കുന്നത്. ഇപ്പോഴിതാ തമിഴ് ചിത്രത്തിന്റെ ആദ്യ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നു. ബാംഗ്ലൂര്‍ നാട്കര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആര്യ, ബോബി സിംഹ, റാണാ ദഗ്ഗുപതി, ശ്രീദിവ്യ, സമാന്ത എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Share news
error: Content is protected !!