KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭ കമ്മ്യൂണിറ്റി കിച്ചന് പന്തലായനി റസിഡൻ്റ്സ് സാമ്പത്തിക സഹായം കൈമാറി

കൊയിലാണ്ടി: കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി നഗരസഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചൺ പ്രവത്തനത്തെ സഹായിക്കുന്നതിന് പന്തലായനി റസിഡൻ്റ്സ് അസോസിയേഷൻ സാമ്പത്തിക സഹായം (10000 രൂപ) നൽകി. അസോസിയേഷൻ പ്രസിഡണ്ട് സി. അപ്പുക്കുട്ടി, സിക്രട്ടറി അരിയിൽ ബാബു എന്നിവർ ചേർന്ന് തുക കൊയിലാണ്ടി മുൻസിപ്പൽ ചെയർമാർമാൻ അഡ്വ. കെ. സത്യന് കൈമാറി. വാർഡ് കൗൺസിലർ പി. കെ. രാമദാസൻ മാസ്റ്റർ സന്നിഹിതനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *