ലിംഗസമത്വവും നീതിയും പരിശീലനം
കൊയിലാണ്ടി: നഗരസഭയിലെ കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ടങ്ങളിലെ ആര്.പി.മാര്‍ക്ക് ലിംഗസമത്വവും നീതിയും എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിച്ചു. രണ്ട് ദിവസം നീളുന്ന പരിശീലന പരിപാടി നഗരസഭ വൈസ്ചെയര്‍പേഴ്സന്‍ വി.കെ.പത്മിനി ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സന് വി.കെ.അജിത അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ്, സി.ഡി.എസ്. അദ്ധ്യക്ഷന്മാരായ യു.കെ.റീജ, എം. പി. ഇന്ദുലേഖ എന്നിവര്‍ സംസാരിച്ചു.



