വവ്വാല് മാങ്ങ കഴിച്ചാല്‍ നിപ വരില്ലെന്ന് ഞാന്‍ പറഞ്ഞില്ലേ? കുഴക്കുന്ന ചോദ്യവുമായി മോഹനന് വൈദ്യന് വീണ്ടും രംഗത്ത്

കോഴിക്കോട്: ‘വവ്വാല് മാങ്ങ കഴിച്ചാല്‍ നിപ വരില്ലെന്ന് ഞാന്‍ പറഞ്ഞില്ലേ? ഇപ്പോ എന്തായി’ !ഞാന്‍ എയിഡ്സ് രോഗം ബാധിച്ചവരുടെ രക്തം കുടിച്ചിട്ടുണ്ട്, സ്വയം കുത്തിവെച്ചിട്ടുണ്ട്, എന്നിട്ടൊന്നും എനിക്ക് എയ്ഡ്സ് വന്നില്ലല്ലോ? കുഴക്കുന്ന ചോദ്യവുമായി മോഹനന് വൈദ്യന് വീണ്ടും രംഗത്ത്.
കോഴിക്കോട് ആളുകളുടെ ജീവനെടുത്ത നിപ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്ന വാര്‍ത്ത പുറത്തു വന്നതോടെ വവ്വാല് കടിച്ച മാങ്ങ കഴിക്കുന്ന വീഡിയോ പോസ്റ്റു ചെയ്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിന് സര്‍ക്കാര്‍ നടപടി നേരിടേണ്ടി വന്ന പാരമ്ബര്യ ചികിത്സകന് മോഹന്‍ വൈദ്യര് പുതിയ മലക്കം മറിച്ചിലുമായാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

നിപ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പേരാമ്പ്രയില്‍ നിപ ബാധിച്ച് മരിച്ചവരെ സംസ്കരിക്കുന്നില്ല, വെള്ളം കുടിക്കുന്നില്ല, കുട്ടികളെ സ്കൂളില്‍ വിടുന്നില്ല, പഴങ്ങള്‍ കഴിക്കുന്നില്ല, അങ്ങനെ എന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങളെ സഹായിച്ചത് കുറ്റമാണോ? ഇനി വവ്വാല് മാങ്ങ കഴിച്ചു കാണിച്ചതിന്റെ പേരിലാണെങ്കില്‍ ആത്മഹത്യാ ശ്രമത്തിനല്ലേ തനിക്കെതിരെ കേസ് എടുക്കേണ്ടിയിരുന്നതെന്നും വൈദ്യന് ചോദിക്കുന്നു.

