KOYILANDY DIARY.COM

The Perfect News Portal

അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണയൊഴിട്ട് കത്തിച്ചു

സഹപാഠികള്‍ ചേര്‍ന്ന് അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണയൊഴിട്ട് ജീവനോടെ കത്തിച്ചു. അസാമിലെ നഗാവ് ജില്ലയിലാണ് സംഭവം.സ്‌കൂളിലെ സഹപാഠികളാണ് തന്നെ ആക്രമിച്ചതെന്ന പെണ്‍കുട്ടിയുടെ മരണ മൊഴിയുടെ അടിസ്ഥാനകത്തിലാണ് പ്രതികളിലേക്ക് പൊലീസ് എത്തിയതും വിവരങ്ങള്‍ പുറത്തായതും .

സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ പെണ്‍കുട്ടിയെ ഈ സംഘം വീട്ടിലേക്ക് കയറി പീഡിപ്പിക്കുകയായിരുന്നു. വീട്ടിനുള്ളില്‍ നിന്നും പുക ഉയരുന്നത് കണ്ട് ഒടിയെത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Share news

Leave a Reply

Your email address will not be published. Required fields are marked *