KOYILANDY DIARY.COM

The Perfect News Portal

നടി നിത്യാമേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയാന് മര്‍ദ്ദനം

ഇടുക്കി> നടി നിത്യാമേനോന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജൂലി ജൂലിയാന് മര്‍ദ്ദനം. സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കുമളി പൊലീസ് കേസെടുത്തു. കഴിഞ്ഞ ഒക്ടോബര്‍ 15ന് ജൂലി ജൂലിയനെ കുമിളിയില്‍ വെച്ച്‌ കയ്യേറ്റം ചെയ്യുകയായിരുന്നു.

പ്രാണ എന്ന ചിത്രത്തിന്റെ ജോലിക്കായി എത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്. താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ നിന്ന് ഇവരുടെ വസ്തുക്കള്‍ മോഷണം പോയിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കം കയ്യേറ്റമാകുകയായിരുന്നുവെന്ന് പറയുന്നു. ഹോട്ടല്‍ ഉടമ ഹാറൂണ്‍, ലോക്കല്‍ പ്രൊഡക്ഷന്‍ മാനേജര്‍ നിക്സണ്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്.

11 വര്‍ഷമായി പരസ്യ ചിത്രീകരണ രംഗത്തും മേക്കപ്പ് രംഗത്തും സജീവമാണ് ജൂലി.വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടതിന് നഷ്ടപരിഹാരം വേണമെന്നും ജൂലി പരാതിയില ആവശ്യപ്പെട്ടിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!