KOYILANDY DIARY.COM

The Perfect News Portal

ആര്‍എംപിയില്‍ നിന്ന് കൂട്ടരാജി

കോഴിക്കോട്: ഒഞ്ചിയത്ത് ആര്‍എംപിയില്‍ നിന്ന് കൂട്ടരാജി. ഏരിയ കമ്മറ്റിയംഗം ഉള്‍പ്പടെ 10 പേര്‍ കുടുംബസമേതം രാജിവെച്ച്‌ സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. സിപിഐഎം ലോക്കല്‍ സമ്മേളനത്തിന്റെ പൊതുസമ്മേളനവേദിയില്‍ കുടുംബസമേതമെത്തിയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. പ്രവര്‍ത്തകരെ നേതാക്കള്‍ മാലയിട്ട് സ്വീകരിച്ചു.

ആര്‍എംപി ഏരിയ കമ്മറ്റിയംഗവും സ്ഥാപകനേതാവുമായ എം പ്രഭാകരന്‍, ലോക്കല്‍ കമ്മറ്റിയംഗം ടി ഭാസ്ക്കരന്‍, ബ്രാഞ്ച് സെക്രട്ടറി എം സുരേഷ്, സജീവ പ്രവര്‍ത്തകരായ പറമ്പത്ത് ബാബു, മക്കത്ത്ബാലന്‍, ആര്‍എംപി ബാന്റ്വാദ്യസംഘത്തിന്റെ ലീഡര്‍ വി ടി കെ വിനോദ്, തെക്കെമലോല്‍ മണി, ജലീല്‍ എന്നിവരാണ് രാജിവെച്ച്‌ സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

ആര്‍എംപിയുടെ രാഷ്ടീയ പാപ്പരത്തത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ആര്‍എംപി വിടുമെന്ന് ഇവര്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!