KOYILANDY DIARY.COM

The Perfect News Portal

എസ്എംഎ ബാധിച്ച കുരുന്നുകള്‍ക്ക് എംഎ യൂസഫലി രണ്ട് കോടി നല്‍കും

.

കോഴിക്കോട്: എസ്എംഎ ബാധിച്ച കുരുന്നുകള്‍ക്ക് കൈത്താങ്ങായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. രണ്ട് കോടി രൂപ കുടുംബത്തിന് കൈമാറും. ലുലു ഗ്രൂപ്പ് മീഡിയ ഹെഡ് സ്വരാജ് എന്‍ ബി ആണ് ഇക്കാര്യം അറിയിച്ചത്. കുരുന്നുകള്‍ കളിച്ചുവരട്ടെയെന്നും എല്ലാവരും ഒപ്പമുണ്ടാകണമെന്നും സ്വരാജ് എന്‍ബി പറഞ്ഞു. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന ജനിതക രോഗം ബാധിച്ച സഹോദരങ്ങളായ ഏഥനും ഒലിവറിനും ഡേവിഡിനും വേദനയകറ്റാന്‍ 50 കോടിയാണ് ചികിത്സാച്ചിലവ്.

 

കുരുന്നുകളുടെ പുഞ്ചിരി വീണ്ടെടുക്കാന്‍ നാടൊന്നാകെ ഒറ്റക്കെട്ടായി ഇറങ്ങിയപ്പോള്‍ ഇതിനോടകം 33 കോടിയോളമാണ് സമാഹരിച്ചത്. ഇനിയും വേണം 17 കോടിയോളം രൂപ. ഇതിലേക്കാണ് എംഎ യൂസഫലി രണ്ട് കോടി രൂപ കൈമാറിയത്.

 

Share news