KOYILANDY DIARY.COM

The Perfect News Portal

നടേരി കാവുംവട്ടം വെളിയന്നൂർക്കാവിൽ കാർത്തിക വിളക്ക്  ആറാട്ട് മഹോത്സവത്തിന് കൊടിയേറി

.
കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയന്നൂർക്കാവിൽ കാർത്തിക വിളക്ക്  ആറാട്ട് മഹോത്സവത്തിന് കൊടിയേറി. വെള്ളിയാഴ്ച രാത്രി നടന്ന കൊടിയേറ്റത്തിന് പേരൂർ ഇല്ലം ദാമോദരൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് തിരുവാതിരക്കളി, ഗൗതം ഷിനോജിൻ്റെ തായമ്പക അരങ്ങേറ്റം, കാവിൽ ഭജൻസ് അവതരിപ്പിച്ച ഭജൻസ് എന്നിവ നടന്നു.
21 ന് വൈകീട്ട് സാംസ്‌കാരിക സമ്മേളനം, ഡെന്നീസ് കുര്യൻ നയിക്കുന്ന ഗാനമേള, 22 ന് കാലത്ത് ഭദ്രകാളി പൂജ, വൈകീട്ട് തിരുവാതിരക്കളി, സോപാനസംഗീതം, സർഗ്ഗസന്ധ്യ, 23ന് മൃത്യുഞ്ജയ ഹോമം, വൈകിട്ട് ഇളനീർക്കുല വരവ്, താലപ്പൊലി, 24ന് കാലത്ത് 5 മുതൽ 9 മണി വരെ ശിവദർശനം, സോപാന സംഗീതം, പ്രസാദഊട്ട്, കാർത്തിക ദീപം തെളിയിക്കൽ, സർപ്പബലി, മെഗാ തിരുവാതിരക്കളി, പാഞ്ചാരിമേളം അരങ്ങേറ്റം, കോമരം കൂടിയ വിളക്ക്, സോപാന നൃത്തം, പള്ളിവേട്ട എന്നിവ നടക്കും. 25 ന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും.
 
Share news