കൊയിലാണ്ടി: കൊല്ലം പിഷാരികാവിൽ തൃക്കാർത്തിക സംഗീതോത്സവത്തിൻ്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി നടന്ന ശ്രീരഞ്ജിനി കോടമ്പള്ളിയുടെ സംഗീത കച്ചേരി ശ്രദ്ധേയമായി. വയലിനിൽ കുമാരി ആര്യദത്ത, മൃദംഗത്തിൽ വി.ആർ. നാരായണ പ്രകാശ്, ഘടത്തിൽ ആലുവ ആർ. രാജേഷ് എന്നിവർ പക്കമേളമൊരുക്കി.