KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് ടിപ്പർ ലോറിയും ജീപ്പും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്

.

കൊയിലാണ്ടി: കണയങ്കോട് ടിപ്പർ ലോറിയും ജീപ്പും കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്. ഇതരസംസ്ഥാനത്തെ പെയിൻ്റിംഗ് തൊഴിലാളികളായ ബീം (27), നീരജ് കുമാർ സിംഗ് (38), സഹർ (21), മാഷൂദ് (28), ലാൽമാർ ശതാൻ (25), ഗോവിന്ദ് കുമാർ (38) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. മുൻ ഭാഗം തകർന്ന വാഹനം ക്രെയിൽ ഉപയോഗിച്ച് മാറ്റുകയായിരുന്നു. കൊയിലാണ്ടിയിൽ നിന്ന് അഗ്നി രകത്ഷാസേനയും പോലീസും സ്ഥലത്ത് എത്തിച്ചേർന്നു.

ഉള്ള്യേരി ഭാഗത്ത് നിന്ന് ഹോളോബ്രിക്സ് കയറ്റി വന്ന ലോറിയും കൊയിലാണ്ടി ഭാഗത്ത് നിന്ന് താമരശ്ശേരി ഭാഗത്തേക്ക് പോകുന്ന ജീപ്പും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണയങ്കോട് ബസ്സ് സ്റ്റോപ്പിനു മുൻവശത്തായി 1 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ഓടിക്കൂടിയ നാട്ടൂകാരും പോലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. വാഹനങ്ങളിൽ നിന്ന് റോഡിലേക്ക് പരന്നൊഴുകിയ ഓയൽ അഗ്നിരക്ഷാ സേന വെള്ളം ഉപയോഗിച്ച് ശുചീകരിച്ചു.

Share news