KOYILANDY DIARY.COM

The Perfect News Portal

സന്നിധാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന

.

ശബരിമല: സന്നിധാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന. ദർശനത്തിന് പണം വാങ്ങുന്നുവെന്നും മുറികൾ മറിച്ചു നൽകുന്നുവെന്നുമുള്ള പരാതികളിലാണ് പരിശോധന. മരാമത്ത് ഉദ്യോഗസ്ഥരുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ കയ്യേറ്റവും സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളും കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സന്നിധാനത്ത് വിജിലൻസിന്റെ മിന്നൽ പരിശോധന.

 

മരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലും വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. നിർദിഷ്ട സ്ഥലത്തിന് പുറത്തേക്ക് വ്യാപാര സ്ഥാപനങ്ങൾ നിർമ്മാണം നടത്തിയിട്ടുണ്ടോ എന്ന പരിശോധനയിൽ നാല് സ്ഥാപനങ്ങൾ കൂടുതൽ സ്ഥലം കയ്യേറിയതായി കണ്ടെത്തിയത്. ദർശനത്തിന് പണം വാങ്ങുന്നുവെന്നും മുറികൾ മറിച്ചു നൽകുന്നുവെന്നുമുള്ള പരാതികളും വിജിലൻസ് പരിശോധിച്ചു.

 

അസിസ്റ്റന്റ് എൻജിനീയറുടെയും പ്യൂണിന്റെയും ഫോണുകൾ പിടിച്ചെടുത്തു. ഇരുവരുടെയും അക്കൗണ്ടുകളിൽ പലരിൽ നിന്നും സംശയാസ്പദമായ പണം എത്തിയതായും കണ്ടെത്തൽ. മരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനകളുടെ വിവരങ്ങളും അനധികൃത പണപ്പിരിവും വിജിലൻസ് പരിശോധിക്കുന്നുണ്ട്.

 

Share news