KOYILANDY DIARY.COM

The Perfect News Portal

ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

.

ശബരിമല: മണ്ഡല മകരവിളക്ക്‌ ഉത്സവത്തിനായി ശബരിമല ക്ഷേത്ര നട തിങ്കളാഴ്ച വൈകിട്ട്‌ അഞ്ചിന്‌ തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. തുടർന്ന് മേല്‍ശാന്തി പതിനെട്ടാംപടി ഇറങ്ങി ആഴിയില്‍ അഗ്നിതെളിക്കും. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടിക്ക് താഴ കാത്തുനില്‍ക്കുന്ന നിയുക്ത മേല്‍ശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തി എ ദാമോദരൻ നമ്പൂതിരിയെയും സോപാനത്തേക്ക് ആനയിക്കും. 6.30ഓടെ സന്നിധാനത്തും പിന്നാലെ മാളികപ്പുറത്തും അവരോധച്ചടങ്ങ്.

 

17ന് വൃശ്ചിക പുലരിയില്‍ പുതിയ മേല്‍ശാന്തിമാരാണ് സന്നിധാനം, മാളികപ്പുറം നട തുറക്കുക. തിങ്കളാഴ്ച പകൽ 12ന് ശേഷം മാത്രമേ നിലയ്‌ക്കലില്‍നിന്ന് പമ്പയിലേക്ക് തീർത്ഥാടകരെ കടത്തിവിടുവെന്ന് പൊലീസ് അറിയിച്ചു. 12ന് മുന്പ്‌ നിലയ്‌ക്കലില്‍നിന്ന് പമ്പയിലേക്ക് തീർത്ഥാടകരെ കൊണ്ടുപോകാൻ ബസ് സർവീസുകള്‍ അനുവദിക്കരുതെന്ന് പത്തനംതിട്ട ജില്ലാ പൊലീസ്‌ മേധാവി കെഎസ്‌ആർടിസിക്ക് നിർദേശം നല്‍കി. അതിന്‌ മുന്പുള്ള യാത്രയ്‌ക്ക്‌ നിലയ്‌ക്കല്‍ വരെ മാത്രമേ ടിക്കറ്റ് നല്‍കൂ. പമ്പയിലേക്ക് മുൻകൂട്ടി ടിക്കറ്റ് നല്‍കരുതെന്നും പൊലീസ് നിർദേശമുണ്ട്.

 

Share news