മലബാർ കോളേജ് മാഗസിൻ പ്രകാശനം ചെയ്തു
.
മൂടാടി: മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിന്റെ 2025–26 അധ്യയന വർഷത്തെ കോളേജ് മാഗസിൻ ‘മൈൽസ് ടു ഗോ ബിഫോർ ഐ സ്ലീപ് ’പ്രശസ്ത കവി കെ ടി സൂപ്പി പ്രകാശനം ചെയ്തു. ചിങ്ങപുരം സി.കെ.ജി.എം.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ശ്യാമള പി. മാഗസിൻ ഏറ്റുവാങ്ങി. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. എം. നസീർ അധ്യക്ഷത വഹിച്ചു.
.

.
മാഗസിൻ എഡിറ്റോറിയൽ ബോർഡ് അംഗം സെനാൻ ഇ. മാഗസിൻ പരിചയപ്പെടുത്തി. വിദ്യാർത്ഥികളുടെ സർഗാത്മക രചനകളും കലാപരമായ കഴിവുകളും സാമൂഹിക ചിന്തകളും ഉൾക്കൊള്ളുന്നതാണ് മാഗസിൻ. വൈസ് പ്രിൻസിപ്പൽ ഷാഹിറ എം. കെ, കോളേജ് യൂണിയൻ ചെയർപേഴ്സൺ തർനൂം എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് എഡിറ്റർ ദിവ്യ കെ. കെ. സ്വാഗതവും സ്റ്റുഡന്റ് എഡിറ്റർ ഫായിദത്തുൽ ഫൗസിയ നന്ദി പറഞ്ഞു.



