അലയൻസ് ക്ലബ്ബ് കൊയിലാണ്ടി ശിശുദിനാഘോഷം നടത്തി
.
കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് കൊയിലാണ്ടി ശിശുദിനാഘോഷം നടത്തി. കൊയിലാണ്ടിയിലെ 6 അംഗൻവാടിയിലെ വിദ്യാർത്ഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കൊയിലാണ്ടി ശിശുഭവനിൽ വെച്ച് നടത്തിയ പരിപാടി കൊയിലാണ്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ദൃശ്യ ഉദ്ഘാടനം ചെയ്തു.

നഗരസഭ കൗൺസിലർ രമ്യ മനോജ്, അലയൻസ് ക്ലബ്ബ് ഭാരവാഹികളായ എൻ. ചന്ദ്രശേഖരൻ, വി. ടി. അബ്ദുൽ റഹ്മാൻ, വിനോദ് കുമാർ, സുരേഷ്ബാബു, സി. പി. ആനന്ദൻ, എം. ആർ. ബാലകൃഷ്ണൻ, ഒ. കെ. ബാലകൃഷ്ണൻ, സഹദേവൻ, സുധാകരൻ എന്നിവർ പങ്കെടുത്തു.



