KOYILANDY DIARY.COM

The Perfect News Portal

വളർമതി ഐസിയുവിൽ തുടരുന്നു: എൽപിഎസ്ടി സമരം 132-ാം ദിവസത്തിലേക്ക്

.

എൽപിഎസ്ടി റാങ്ക് ഹോൾഡർമാർ നടത്തുന്ന അനിശ്ചിതകാല സമരം 132-ാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സമരസമിതി കൺവീനർ വളർമതി ഐസിയുവിൽ തുടരുകയാണ്. യുഡിഎഫ് സർക്കാരിൻറെ വാഗ്ദാന ലംഘനത്തിനെതിരെയാണ് എൽപിഎസ്ടി ഉദ്യോ​ഗാർത്ഥികൾ സമരം ആരംഭിച്ചത്.

 

നിരാഹാരം കിടന്ന ​വളർമതിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് പകരം നിരാഹാര സമരം ഏറ്റെടുത്ത ജയകൃഷ്ണന്റെ സത്യാഗ്രഹം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഉദ്യോഗാർത്ഥികളെ സമരപ്പന്തലിലേക്ക് എത്തിച്ച് പ്രതിഷേധം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. പ്രതിപക്ഷത്തിരുന്നപ്പോൾ പ്രശ്ന പരിഹാരത്തിനായി നൽകിയ ഉറപ്പുകൾ പാലിക്കണമെന്ന് ഉദ്യോഗാർത്ഥികൾ ആവശ്യപ്പെടുന്നു.

Share news