ടൂറിസം സെമിനാർ സംഘടിപ്പിച്ചു
.
കൊയിലാണ്ടി: സോഷ്യോ കൾചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ടൂറിസം സെമിനാർ സംഘടിപ്പിച്ചു. കൊയിലാണ്ടി പ്രദേശത്ത് ഏറ്റവും കൂടുതൽ സാധ്യതയുള്ള റെസ്പോൺസബിൾ ടൂറിസം, ഹെറിറ്റേജ് ടൂറിസം എന്നീ വിഷയങ്ങൾ സെമിനാറിൽ അവതരിപ്പിക്കപ്പെട്ടു. കേരള ടൂറിസം വകുപ്പിൻ്റെ ഉത്തരവാദിത്വ ടൂറിസം മിഷൻ പ്രമോട്ടർ അരുൺ പള്ളത്ത് സെമിനാർ ഉദ്‌ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ എൻ. ഇ. ഹരികുമാർ അധ്യക്ഷത വഹിച്ചു.
.

.
കാസർഗോഡ് സെൻട്രൽ യൂണിവേഴ്‌സിറ്റി ഹെറിറ്റേജ് ടൂറിസം ഫാക്കൽറ്റി കേശവ്, ആർക്കിടെക്ട് അഭിഷേക് ശങ്കർ എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. സൊസൈറ്റി സെക്രട്ടറി എം.ജി. ബൽരാജ് , യു. ഉണ്ണികൃഷ്ണൻ, സി. ജയരാജ്, പ്രിയാ വിനോദ് , ഡോ. പി. എം പ്രഭാകരൻ എന്നിവർ സംസാരിച്ചു.



