KOYILANDY DIARY.COM

The Perfect News Portal

ഭവന നിർമ്മാണ പദ്ധതി: അപേക്ഷ ക്ഷണിച്ചു

.
കോഴിക്കോട്: പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭവനരഹിത കുടുംബങ്ങൾക്കും വാസയോഗ്യമല്ലാത്ത ഭവനങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾക്കും പട്ടികജാതി വികസന വകുപ്പിന്റെ ഭവന നിർമ്മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും പ്രതിവർഷ വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയാത്തവരും ആയിരിക്കണം.
സ്വന്തം പേരിലോ ജീവിതപങ്കാളിയുടെ പേരിലോ ഭവന നിർമ്മാണത്തിന് അനുയോജ്യമായ ഭൂമി ഉണ്ടായിരിക്കണം. വനിതകൾ മാത്രമുള്ള കുടുംബത്തിനും വിധവ കുടുംബനാഥ ആയിട്ടുള്ള കുടുംബത്തിനും വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ള കുടുംബത്തിനും മുൻഗണന ഉണ്ട്. 
അപേക്ഷ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ ബന്ധപ്പെടാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 16 ന്. ഫോൺ: 0495237037
Share news