KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ ശ്രീ വെങ്ങളത്ത്കണ്ടി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

.
കൊയിലാണ്ടി പെരുവട്ടൂർ ശ്രീ വെങ്ങളത്ത്കണ്ടി ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 11 മുതൽ 21 വരെ നടത്തും. ക്ഷേത്രം തന്ത്രി സുബ്രഹ്മണ്യൻ തിരുമേനിയുടെയും ക്ഷേത്രം മേൽശാന്തി രവീന്ദ്രൻ വെങ്ങളത്ത് കണ്ടിയുടെയും കാർമികത്വത്തിൽ വിവിധ പരിപാടികളോട് കൂടി ആഘോഷിക്കുന്നു. 11 മുതൽ 21 വരെ നവരാത്രി ദിവസങ്ങളിൽ പ്രത്യേക പൂജ, പ്രാതൽ എന്നിവ ഉണ്ടായിരിക്കും. 18ന് ഗ്രന്ഥം വെപ്പ്, ഗണപതിഹോമം.
19ന് ദുർഗാഷ്ടമി. 20 ന് മഹാനവമി – അടച്ചുപൂജ. 21ന് വിജയദശമി. വിദ്യാരംഭം, 
അക്ഷരപുഷ്പാഞ്ജലി, വാഹനപൂജ, ആയുധപൂജ, വൈകിട്ട് വലിയവട്ടളം ഗുരുതി, ഗുളികന് കൊടുക്കൽ എന്നീ പരിപാടികളോടെ സമാപിക്കും.
Share news