ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു
കൊയിലാണ്ടി: ഇന്നലെ ചേമഞ്ചേരിയിൽ ട്രെയിൻ തട്ടി മരിച്ചവർ തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി അവനിക (14) യും, അത്തോളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി പാർഥിവ് (16) അണെന്ന് തിരിച്ചറിഞ്ഞു. തിരുവങ്ങൂർ പാണംകുളംകുനി സുരേഷിന്റെ മകളാണ് അവനിക. തിരുവങ്ങൂർ കോഴിപ്പറമ്പത്ത് സുധീഷിന്റെ മകനാണ് പാർഥിവ്.
.


.
ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. ചേമഞ്ചേരി റെയിൽവേ സ്റ്റേഷന്റെ തെക്കുഭാഗത്തെ ട്രാക്കില്‍ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. ചെന്നൈ എക്സ്പ്രസ് ട്രെയിന്‍ കടന്നുപോയ ഉടനെയാണ് ഇരുവരെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ഉടന്‍തന്നെ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹം ആദ്യം കൊയിലാണ്ടി താലൂക്കാശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് മോര്‍ച്ചറിയിലേക്കും മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.

*




