നമ്പ്രത്തുകരയിൽ 7 ലിറ്റർ ചാരായവുമായി ഒരാൾ എക്സൈസ് കസ്റ്റഡിയിൽ
.
കൊയിലാണ്ടി: നമ്പ്രത്തുകരയിൽ 7 ലിറ്റർ ചാരായവുമായി ഒരാളെ എക്സൈസ് സംഘം പിടികൂടി. നമ്പ്രത്ത്കര ദേശത്ത് ഒറോക്കുന്ന് സ്വദേശി മലയിൽ കേളപ്പൻ്റെ മകൻ സുധീർ (53) ആണ് കസ്റ്റഡിയിലായത്. കോഴിക്കോട് ഐബിയുടെ രഹസ്യവിരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ഉച്ചക്ക് 12.30 മണിയോടുകൂടിയാണ് എക്സൈസ് റെയിഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ശിവകുമാർ കെ കെ യുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.
.

.
ഇയാൾക്കെതിരെ അബ്കാരി വകുപ്പ് പ്രകാരം 127/26 കേസ് രജിസ്റ്റർ ചെയ്തു. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ രാകേഷ് ബാബു, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ അനീഷ് കുമാർ, ദിനോബ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഡ്രൈവർ സന്തോഷ് കുമാർ എന്നിവരും ഉണ്ടായിരുന്നു.



