KOYILANDY DIARY.COM

The Perfect News Portal

സീനിയർ സിറ്റിസൺ ഫോറം രൂപീകരിച്ചു

.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പുളിയഞ്ചേരി 7-ാം വാർഡ് സീനിയർ സിറ്റിസൺ ഫോറം രൂപീകരിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ രമ്യ പണ്ടാരക്കണ്ടി ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് കൗൺസിലർ വി. രമേശൻ മാസ്റ്റർ അധ്യക്ഷനായി. പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. വിശ്വനാഥൻ പി.കെ, ബാലകൃഷ്ണൻ എംവി, ബാബുരാജ് പി.കെ. എന്നിവർ സംസാരിച്ചു.
.
.
യോഗത്തിൽ രവീന്ദ്രൻ നായർ മണ്ണാരി, പത്മനാഭൻ, ശ്രീധരൻ നായർ, രാഗിണി, വാസു വി.വി, ശങ്കരൻ കെ.പി, പ്രേമ എന്നിവർ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു. പിടി സുധാകരൻ മാസ്റ്റർ (പ്രസിഡണ്ട്) സത്യൻ നമ്പൂരി കണ്ടി (സെക്രട്ടറി) രാഗിണി (ട്രഷറർ) എന്നിവർ ഭാഗവാഹികളായി 15 അംഗ കമ്മറ്റി രൂപീകരിച്ചു. പി.ടി സുധാകരൻ മാസ്റ്റർ സ്വാഗതവും സത്യൻ നമ്പൂരികണ്ടി നന്ദിയും പറഞ്ഞു.
Share news