വയോജന സംഗമം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയും സിഡിഎസ് ജിആർസിയും സംയുക്തമായി വയോജന സംഗമം സംഘടിപ്പിച്ചു. ലോക വയോജന ദിനത്തിൻ്റെ ഭാഗമായി കൊയിലാണ്ടി ഇല ഓഡിറ്റോറിയത്തിൽ നടന്ന സംഗമം നഗരസഭ അധ്യക്ഷൻ യു കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ സി ടി ബിന്ദു അധ്യക്ഷത വഹിച്ചു.

പിങ്ക് പോലീസ് എ.എസ്.ഐ ജമീല റഷീദ് മുഖ്യാതിഥിയായിരുന്നു. സ്ഥിരം സമിതി അധ്യക്ഷരായ രമ്യ പണ്ടാരക്കണ്ടി, എ. സുധാകരൻ, എ.പി. സുധീഷ്, എം. ദൃശ്യ, കെ.എം.നജീബ്, കൗൺസിലർമാരായ ആയിഷ ജാസ്മിൻ, പി.കെ ഷൈജു, രമ്യ മനോജ്, കെ.വി.സുരേഷ്, കെ.കെ. ദാമോദരൻ, വയോ മിത്രം ഡോക്ടർ ജിജോ, സിഡിഎസ് അധ്യക്ഷരായ ഷംസീറ, മിനി എന്നിവർ സംസാരിച്ചു.



