KOYILANDY DIARY.COM

The Perfect News Portal

മാർ​​​​ഗദീപം സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

.

തിരുവനന്തപുരം: സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാ​ഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കായുള്ള (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാഴ്സി) മാർ​​​​ഗദീപം സ്കോളർഷിപ്പിനുള്ള (2026-27) അപേക്ഷ ആരംഭിച്ചു.

കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട, കുടുംബ വാർഷിക വരുമാനം 2,50,000 രൂപ കവിയാത്ത വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പിന് അർ​ഹത. 1,500 രൂപയാണ് സ്കോളർഷിപ്പ് തുകയായി ഒരു വർഷം അനുവദിക്കുന്നത്. സ്കോളർഷിപ്പിന്റെ 30 ശതമാനം പെൺകുട്ടികൾക്കായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു.

 

പെൺകുട്ടികളുടെ അപേക്ഷകൾ ഇല്ലെങ്കിൽ ആൺകുട്ടികളെ പരി​ഗണിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് അവരുടെ പേരിൽ ആധാറുമായി ബന്ധിപ്പിച്ച ദേശാസാൽകൃത/ഷെഡ്യൂൾഡ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം. ഒരു തവണ സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥിക്ക് അടുത്ത അക്കാദമിക വർഷം ആനുകൂല്യം ലഭിക്കണമെങ്കിൽ പുതിയതായി അപേക്ഷ സമർപ്പിക്കണം. വ്യാജ വിവരങ്ങൾ നൽകി സ്കോളർഷിപ്പ് നേടിയതായി കണ്ടെത്തിയാൽ ആ വിദ്യാർത്ഥിയുടെ സ്കോളർഷിപ്പ് ഉടനടി റദ്ദാക്കുകയും നൽകിയ സ്കോളർഷിപ്പ് തുക 18 ശതമാനം പലിശ ഉൾപ്പടെ വീണ്ടെടുക്കുകയും ചെയ്യും.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

  •  വരുമാന സർട്ടിഫിക്കറ്റ്
  •  മൈനോറിറ്റി/കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് 
  • ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്
  •  ഭിന്നശേഷി സർട്ടിഫിക്കറ്റ്
  • അച്ഛനോ/അമ്മയോ/രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്
  •  2025-26 വർഷത്തെ പ്രോ​ഗ്രസ് കാർഡിന്റെ പകർപ്പ്

 

Share news