KOYILANDY DIARY.COM

The Perfect News Portal

കൗൺസിലർ നിയമനം: അപേക്ഷ ക്ഷണിച്ചു

.
കോഴിക്കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴിൽ  മരുതോങ്കരയില്‍ പ്രവര്‍ത്തിച്ചു വരുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ (ഗേള്‍സ്) സ്‌കൂളില്‍ സൈക്കോളജി / സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജി വിഷയങ്ങളില്‍ പ്രവർത്തി പരിചയമുള്ളവരെ കൗണ്‍സിലറായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 
യോഗ്യത – സൈക്കോളജി / സോഷ്യല്‍ വര്‍ക്ക് / സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം. പ്രവര്‍ത്തി പരിചയം: കൗണ്‍സിലിംഗ് രംഗത്തുള്ള മുന്‍പരിചയം. എല്ലാ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ഒക്ടോബര്‍ എട്ടിന് മുന്‍പായി കോഴിക്കോട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം.
ഫോണ്‍: 0496- 2370379
Share news