KOYILANDY DIARY.COM

The Perfect News Portal

കാട്ടിലപീടികയിൽ ബസ് തട്ടി കാൽനട യാത്രക്കാരൻ മരിച്ചു

ചേമഞ്ചേരി: ദേശീയപാത കാട്ടിലപീടികയിൽ ബസ് തട്ടി കാൽനട യാത്രക്കാരൻ മരിച്ചു. കണ്ണങ്കടവ് പടിഞ്ഞാറെ മൂസാൻകണ്ടി പുരുഷു (70) ആണ് മരിച്ചത്. വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് (വിൻവെ) ഇടിച്ചാണ് അപകടം ഉണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. ഒടിക്കൂടിയ നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പെട്ടന്ന്തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ : കല്യാണി. മക്കൾ: പരേതനായ രതീഷ് , അഭിലാഷ്.

Share news