രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിക്കണം
.
കൊയിലാണ്ടി: രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് എൻ സി പി (എസ് പി) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. കേരളത്തിൽ മഴക്കാലത്ത് പോലും പവർകട്ട് ഏർപ്പെടുത്തിയത് ഭാവിയിൽ വരാൻ പോകുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ സൂചനയാണെന്നും പ്രതിസന്ധി പരിഹരിക്കുന്നതിന് സർക്കാർ പരാജയപ്പെട്ടെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറൽ സിക്രട്ടറി സി സത്യചന്ദ്രൻ പറഞ്ഞു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എം എ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ ചേനോത്ത് ഭാസ്‌ക്കരൻ മാസ്റ്റർ, പി.കെ . ബാലകൃഷ്ണൻ കിടാവ് ജില്ല സിക്രട്ടറി സി. ജയരാജ്, എ വി ബാലകൃഷ്ണൻ, കൈനോളി ഗോപി, ടി.എം രമേശൻ പപ്പൻ പുതുക്കുടി എന്നിവർ സംസാരിച്ചു.



