KOYILANDY DIARY.COM

The Perfect News Portal

സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യ ദിനാചരണം സെപ്റ്റംബര്‍ 22ന്

.
കോഴിക്കോട്: സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യ ദിനാചരണം സെപ്റ്റംബര്‍ 22ന്.  പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സോഫ്റ്റുവെയര്‍ സ്വാതന്ത്ര്യ
ദിനാഘോഷത്തിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ 22 രാവിലെ 10.30 ന് ഓണ്‍ലൈനായി പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി എന്‍. ഷംസുദ്ദീന്‍
നിര്‍വ്വഹിക്കും. തുടര്‍ന്ന് സ്വതന്ത്ര സോഫ്റ്റുവെയറിന്റെ പ്രസക്തിയെ
ക്കുറിച്ച് കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ്
ചെയര്‍മാന്‍ ഡോ. അച്യുത്ശങ്കര്‍ എസ് നായര്‍ പ്രഭാഷണം നടത്തും. ചടങ്ങില്‍
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അരുണ്‍ കെ. വിജയന്‍, കൈറ്റ്
സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ.
കെ.കെ. മഷൂദ് എന്നിവര്‍ പങ്കെടുക്കും.
സോഫ്റ്റുവെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി
കൈറ്റിന്റെ എല്ലാ ജില്ലാ ഓഫീസിലും പൊതുജനങ്ങള്‍ക്ക് അവരുടെ
ലാപ്ടോപ്പുകളില്‍ സൗജന്യമായി സ്വതന്ത്ര സോഫ്റ്റ്  വെയര്‍
ഇന്‍സ്റ്റാള്‍ ചെയ്തു നൽകുന്ന ഇന്‍സ്റ്റാള്‍ ഫെസ്റ്റ് നടക്കും. ജില്ലയില്‍ കൈറ്റ് ജില്ലാ റിസോഴ്‌സ് സെന്ററില്‍ രാവിലെ 10 മുതല്‍ ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഇൻസ്റ്റാൾ ഫെസ്റ്റിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ fsdkitekkd@gmail.com ഇ മെയില്‍ ഐഡിയിൽ 
രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
സെപ്റ്റംബര്‍ 23ന് സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും
സോഫ്റ്റുവെയര്‍ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികള്‍
നടക്കും.
Share news