സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവനെ അനുസ്മരിച്ചു*
.
കൊയിലാണ്ടി: ആദർശ ഭരിതവും ത്യാഗസുരഭിലവുമായ പൊതുജീവിതത്തിന് മാതൃകയായിരുന്ന സി പി ഐ മുൻ സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവനെ അനുസ്മരിച്ചു. കൊയിലാണ്ടി എൻ ഇ ബാലറാം മന്ദിരത്തിൽ ചേർന്ന അനുസ്മരണ പരിപാടി സിപിഐ സംസ്ഥാന സമിതി അംഗവും മുൻ എം എൽ എ യുമായ ഇ കെ വിജയൻ ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഇ കെ അജിത്ത് അദ്ധ്യക്ഷനായിരുന്നു. ജില്ലാ കമ്മിറ്റി അംഗം കെ ടി കല്യാണി ടീച്ചർ, മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ, അസി സെക്രട്ടറി എൻ. ശ്രീധരൻ, കെ ശശിധരൻ, പി കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു.



