പാരാ മെഡിക്കൽ സ്റ്റാഫ് നിയമനം
.
കോഴിക്കോട്: കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന മറൈൻ ആംബുലൻസിലെ പാരാ മെഡിക്കൽ സ്റ്റാഫിൻ്റെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബർ 28 ന് രാവിലെ 11 ന് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ പുരുഷന്മാർ ആയിരിക്കണം.

യോഗ്യത: ജനറൽ നഴ്‌സിംഗ് കോഴ്‌സ് പാസ്സായിരിക്കണം. രണ്ട് വർഷത്തെ കാഷ്വാലിറ്റി പ്രവർത്തന പരിചയമുള്ളവർ, ഓഖി ദുരന്തബാധിത കുടുംബത്തിൽപ്പെട്ടവർ, മത്സ്യത്തൊഴിലാളി കുടുംബത്തിൽപ്പെട്ടവർ എന്നീ വിഭാഗങ്ങൾക്ക് മുൻഗണന.
ഫോൺ -0495 – 2383780



