KOYILANDY DIARY.COM

The Perfect News Portal

പൂനൂരിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റ സംഭവം: പ്രതി പിടിയിൽ

.

കോഴിക്കോട് താമരശ്ശേരിക്ക് സമീപം പൂനൂരിൽ ഉണ്ടായ കത്തിക്കുത്തിൽ ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. പരുക്കേറ്റ താമരശ്ശേരി കോരങ്ങാട് ചെറ്റാരക്കൽ നാസറിനെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയും ബാലുശ്ശേരി ഉണ്ണിക്കുളം സ്വദേശിയുമായ മനാഫിനെയാണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കത്തിക്കുത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Share news