KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂൾ ഗുരുവന്ദനം നടത്തി

.
ചെങ്ങോട്ടുകാവ്: അധ്യാപക ദിനത്തിന്റെ ഭാഗമായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂൾ ഗുരുവന്ദനം നടത്തി. സ്കൂളിലെ മുതിർന്ന റിട്ട. അധ്യാപികയായികുന്ന വസന്ത ടീച്ചറെ  പുതിയ തലമുറയിൽ പെട്ട വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആദരിച്ചു. സ്കൂൾ ലീഡർ മുഹമ്മദ് ഷാഹാൻ പി കെ പൊന്നാട അണിയിച്ചു. ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ് തേജസി വിജയൻ, സ്റ്റാഫ് സെക്രട്ടറി ഷംജ വി കെ, എസ്ആർ ജി കൺവീനർ അനുപമ വി. വി എന്നിവർ നേതൃത്വം നൽകി. സ്കൂളിലെ അധ്യാപകരായ വിപിൻ കെ, സന്ധ്യ കെ എം, സായ് കൃഷ്ണ എന്നിവർ പങ്കെടുത്തു.
Share news
error: Content is protected !!