നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിൽ വാദം ഇന്ന് ആരംഭിക്കും
.
നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കേസിൽ വാദം ഇന്ന് ആരംഭിക്കും. ദില്ലിയിലെ പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതിയിലാണ് വാദം നടക്കുക. സിബിഐ സമർപ്പിച്ച 13 പ്രതികളുടെ പേരുകളടങ്ങിയ 20,000 പേജുള്ള കുറ്റപത്രം പ്രത്യേക ജഡ്ജി അജയ് ഗുപ്ത ഔദ്യോഗികമായി ഫയലിൽ സ്വീകരിച്ചു. സുരക്ഷാ ക്രമീകരണങ്ങൾ മറികടന്ന് എൻടിഎയിൽ നിന്ന് മൂന്ന് വിദഗ്ധരാണ് ചോദ്യങ്ങൾ ചോർത്തിയതെന്ന് സിബിഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

അതേസമയം കഴിഞ്ഞ ദിവസം കുറ്റപത്രത്തിലെ വിവരങ്ങളും പ്രായപൂർത്തിയാകാത്ത സാക്ഷികളുടെ വിവരങ്ങളും മാധ്യമങ്ങളിലൂടെ ചോർന്നതിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് 20ൽ അധികം വിദ്യാർത്ഥികൾ ജീവനൊടുക്കിയിരുന്നു. കൂടാതെ രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികൾ പുനഃപരീക്ഷ എഴുതിയിരുന്നില്ല. സംഭവത്തിൽ സിജെപി - ഇടത് വിദ്യാർത്ഥി സംഘടനകളുടെ പ്രതിഷേധത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിരുന്നു.




